ārōgyajīvanaṁ
Health through Home Remedies

ഛർദ്ദി നിൽക്കാൻ മലര് ഇട്ടു വെന്ത വെള്ളം ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കുക. ഛർദ്ദി സാവകാശം നിൽക്കും. ഛർദ്ദി മൂലം ഉണ്ടായ ക്ഷീണവും മാറും.
മലരിനോടൊപ്പം കൂവളത്തിന്റെ ഇലകൾ ചേർത്ത് വെള്ളം തിളപ്പിച്ചാറ്റി കുടിച്ചാൽ ഛർദ്ദി പെട്ടന്നു നിൽക്കും.
കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന മലര് ഉപയോഗിച്ചാലും ഗുണം കിട്ടും. വൃത്തിയാക്കിയ നെല്ല് മൺചട്ടിയിൽ ഇട്ട് ചൂടാക്കി മലരാക്കി അതിൽ വെള്ളം ഒഴിച്ചു തിളപ്പിച്ച് ഉപയോഗിക്കുന്നത് ഉത്തമം.

രാവണന് രാമബാണം പോലെയാണ്
അർശസ്സിന് ഉങ്ങിന്റെ തളിരിലകൾ.
അർശ്ശസ്സിന് അത്യന്തം ഫലപ്രദമായ ഔഷധപ്രയോഗങ്ങളാണ് ഇവ:
ഉങ്ങിന്റെ തളിരിലകളും ചെറിയ ചുവന്ന ഉള്ളിയും നന്നായി തേങ്ങ ചിരകിയിട്ട് തോരൻ വെച്ച് മുടങ്ങാതെ ദിവസവും കഴിക്കുക.
ഉങ്ങിന്റെ തളിരിലകളും ചെറിയ ചുവന്നുള്ളിയും ചേർത്ത് നല്ല പുളിയുള്ള മോര് കറി വെച്ച് മുടങ്ങാതെ കഴിക്കുക
രോഗമുള്ളവരും രോഗം മാറിയവരും കോഴിയിറച്ചിയും കോഴിമുട്ടയും കഴിക്കാൻ പാടില്ല.
മോരോ
കൈതയ്ക്കെഴും കൂന്പിൻ നീരോ
നല്ലുപ്പുവെള്ളമോ
മണ്ണെണ്ണയോ
ദ്രുതം ധാര ചെയ്താൽ
തീപ്പൊള്ളൽ പറ്റിടാ…
പറങ്കിമാന്പട്ടനീരിൽ
അതിന്റെ തളിർ കൽക്കമായ്
കാച്ചിപ്പഴവെളിച്ചെണ്ണ തേച്ചാൽ
തീപ്പൊള്ളൽ മാറിടും

ഔഷധം – കാഞ്ഞിരക്കുരു
കാഞ്ഞിരക്കുരുവിന് തോലും നഞ്ചും നീക്കിയെടുത്തുടന്
അരച്ചുചിതമായിട്ടു പാലില്‍ സേവിച്ചു കൊള്ളുകില്‍
വൃശ്ചികാദിവിഷങ്ങള്ക്കും വാതത്തിന്നും ഹരം വരും
കുഷ്ഠരോഗത്തിനും പിന്നെ രക്തദോഷത്തിനും തഥാ
കൊടുക്കാമിതുപോല്ത്തന്നെ മാത്രയോര്ത്തിട്ടു ബുദ്ധിമാന്
പിത്തം പെട്ടന്നു വര്‍ദ്ധിക്കും ധാതുപുഷ്ടിയുമങ്ങനെ.
കാഞ്ഞിരക്കുരു – ശുദ്ധി
കാഞ്ഞിരത്തിന് പഴത്തിന്റെ കുരു മാത്രമെടുക്കുക
നെല്ലില്വെച്ചു പുഴുങ്ങീട്ടു തൊലിയെല്ലാം കളഞ്ഞുടന്‍
പിളര്‍ന്നു മുളയും നീക്കി ചെറുതായിട്ടരിഞ്ഞുടന്
ചെറുചീരയുടെ നീരിലൊരുയാമം ശരിക്കിടാം
തെറ്റാമ്പരല്ക്കഷായത്തില് പിന്നെ വേവിച്ചുകൊള്ളുക
എന്നാല്‍ ശുദ്ധി ഭവിച്ചീടുമെന്നതിനില്ല സംശയം

പനിക്കൂര്‍ക്ക – അമ്മമാരുടെ വൈദ്യവിജ്ഞാനത്തിലെ ഒരു പ്രധാന ഔഷധി .
പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് അവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.

പ്രമേഹം ആയുര്‍വേദപ്രകാരം ചികിത്സിച്ചു ഭേദമാക്കുക അത്ര എളുപ്പം സാധ്യമല്ലാത്ത രോഗം ആണ്. പക്ഷെ രൂക്ഷമായ അവസ്ഥയിലല്ലയെങ്കില് നിയന്ത്രണം സാധ്യമാണ്, മറ്റു രോഗങ്ങള്‍ ഉണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിക്കാതെ തന്നെ.
അമ്മമാരിലൂടെ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ട ആയുര്‍വേദത്തിന്റെ അറിവാണ് ഗൃഹവൈദ്യം. ഗൃഹവൈദ്യത്തില്‍ തന്നെ പ്രമേഹനിയന്ത്രണത്തിനു അനവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
അടുക്കളയില്‍ ഉപയോഗിച്ചു കഴിഞ്ഞ് കളയുന്ന തേങ്ങയുടെ ചിരട്ട ഒരു ഉത്തമ ഔഷധമാണ്. പ്രമേഹരോഗികള്‍ സാധാരണവെള്ളം കുടിക്കുന്നതിനു പകരം ചിരട്ട പൊട്ടിച്ചിട്ടു തിളപ്പിച്ച വെള്ളം ശീലിക്കുക. പ്രമേഹം നിയന്ത്രണത്തിലാകും. ഒപ്പം ചില വ്യായാമമുറകളും കൂടെ ഭക്ഷണനിയന്ത്രണവും ശീലിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ രോഗത്തില്‍ നിന്ന് മുക്തിയും ലഭിക്കും.
വ്യായാമം
ബ്ലോഗ് : https://urmponline.wordpress.com/2018/09/16/397-dg-diabetes
പ്രമേഹം ഉള്ളവര്‍ പുന്നെല്ലിന്റെ അരിയുടെ ചോറ് ഒഴിവാക്കണം. ഒരു വര്‍ഷമെങ്കിലും പഴക്കമുള്ള നെല്ല് കുത്തിയെടുത്ത അരിയുടെ ചോറ് കഴിക്കാം.
ഉപ്പ് കഴിവതും കുറയ്ക്കണം. പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കരുത്.
കുറിപ്പ് : ഔഷധങ്ങള്‍ വൈദ്യോപദേശം അനുസരിച്ച് മാത്രം കഴിക്കുക.
*www.arogyajeevanam.org*
*www.facebook.com/urmponline*
തേമൽ (ചുണങ്ങ്) ഉണ്ടായാൽ ശ്രമിച്ചു നോക്കാൻ പറ്റിയ ചില ലളിതമായ പ്രയോഗങ്ങൾ ഇനി കുറിയ്ക്കുന്നു. പ്രയോഗിച്ചു ഫലമുണ്ടായാൽ മറ്റുള്ളവരുമായി അറിവ് പങ്കുവെയ്ക്കുക.
നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് വാഴയില വിരിച്ച് നഗ്നമായി ശയിക്കുക. മൂക്കിന്റെ ദ്വാരം ഒഴിച്ച് ബാക്കി ശരീരഭാഗങ്ങൾ വാഴയില കൊണ്ടു തന്നെ മൂടുക. ശരീരത്തിൽ കാറ്റ് അടിക്കാത്ത വിധം വേണം മൂടേണ്ടത്. അര മണിക്കൂർ ഇപ്രകാരം സൂര്യതാപമേൽക്കുക. ശരീരം നന്നായി വിയർക്കും. നാലോ അഞ്ചോ ദിവസം തുടർച്ചയായി ഇപ്രകാരം സൂര്യതാപമേൽക്കുക. തേമൽ ശമിക്കും (നാട്ടുചികിത്സ)
മറ്റൊരു നാടൻ പ്രയോഗം, വെളുത്തുള്ളിയുടെ രണ്ട് വെറ്റിലയും ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് തേമൽ മൂലം വർണ്ണവ്യത്യാസം ഉണ്ടായ ഭാഗങ്ങളിൽ പുരട്ടുക. കുറച്ചു നാൾ കൊണ്ട് രോഗം മാറും. ഒട്ടു മിക്ക ഫംഗസ് ബാധയിലും ഈ പ്രയോഗം ഫലം ചെയ്യും.
തുളസിയില ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് സമം നാരങ്ങാനീരും ചേർത്ത് മുടങ്ങാതെ കുറച്ചുനാൾ രാവിലെയും വൈകിട്ടും തേമൽ ബാധിച്ച തൊലിപ്പുറത്ത് പുരട്ടിയാൽ തേമൽ മാറുന്നതാണ്.
വന്‍തകര, ആനത്തകര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധച്ചെടിയുണ്ട്. അതിന്റെ ഇല മോരില്‍ അരച്ചു ലേപനം ചെയ്താലും തേമൽ മാറും. ഫംഗസ് മൂലം ഉണ്ടാകുന്ന ഒട്ടുമിക്ക ത്വക്-രോഗങ്ങള്‍ക്കും ആനത്തകര അതീവഫലപ്രദമാണ്. വൻതകരയ്ക്കു പകരം മലയിഞ്ചി മോരില്‍ അരച്ചു ലേപനം ചെയ്താലും രോഗം മാറും.
കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു ലേപനം ചെയ്താലും രോഗശമനമുണ്ടാകും.
മറ്റൊരു കൈകണ്ട പ്രയോഗമാണ് അടുത്തത്. ഒരു ദിവസം പഴകി കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. തേമൽ ശമിക്കാൻ മാത്രമല്ല, താരന് / സോറിയാസിസ് എന്നിവ ശമിക്കാനും ഈ പ്രയോഗം ഉത്തമമാണ്.
ആയുർവേദ ഔഷധങ്ങളിൽ ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. ഒപ്പം മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ് (ഒരു അറിവായി മാത്രം എടുത്താൽ മതി. നല്ല വൈദ്യന്റെ ഉപദേശം ഇല്ലാതെ മരുന്നൊന്നും വാങ്ങിക്കഴിക്കരുത്)
പ്ളാശ് എന്നൊരു മരമുണ്ട്. അതിന്റെ കുരു ചെറുനാരങ്ങാനീരിൽ അരച്ച്, രോഗബാധയുള്ള ഭാഗങ്ങളിൽ പുരട്ടുക. വളരെപ്പെട്ടന്ന് രോഗശമനം ഉണ്ടാകും. ഈ പ്രയോഗം ഹെർപ്പസ് ബാധയിലും ഫലപ്രദമാണ്.
കുറിപ്പ്: ഔഷധപ്രയോഗങ്ങൾ വൈദ്യനിർദ്ദേശമനുസരിച്ചു മാത്രം ചെയ്യുക.
ആരോഗ്യജീവനം | http://www.arogyajeevanam.org
പഴുത്ത കൂവളക്കായയുടെ മജ്ജ ഒരു നേരം വീതം ഒരാഴ്ച മുടങ്ങാതെ സേവിച്ചാൽ ഉദരകൃമികൾ നശിക്കും.
മാതളപ്പട്ട ചതച്ചു കഷായം വെച്ച് അര ഔൺസ് വീതം ദിവസം രണ്ടു നേരം സേവിച്ചാൽ വിരശല്യം ശമിക്കും.
ഉദരകൃമി ശമിക്കാൻ മറ്റൊരു ഫലപ്രദമായ പ്രയോഗം : പച്ചപ്പപ്പായ തൊലിയും കുരുവും കളഞ്ഞ് കഴിക്കുക.1
തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത ചാറിൽ അല്പം പാൽക്കായം ചേർത്ത് രണ്ടോ മൂന്നോ നേരം കൊടുത്താൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിരകോപം ശമിക്കും.
വേപ്പില ചതച്ച് പിഴിഞ്ഞെടുത്ത നീരിൽ ഉപ്പ് ചേർത്ത് സേവിച്ചാൽ കൃമിശല്യം ശമിക്കും.
കുട്ടികൾക്ക് കൊക്കോപ്പുഴു ബാധിച്ചാൽ എത്ര നല്ല ആഹാരം കഴിച്ചാലും ശരീരം നന്നാവില്ല. ഈ അവസ്ഥയിൽ, മുരിങ്ങയില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് നീരിൽ ഒരു ടീസ്പൂൺ തേൻ ചേരത്ത് മൂന്നു നാലു ദിവസം സേവിപ്പിച്ചാൽ കൊക്കോപ്പുഴുവിന്റെ ഉപദ്രവം ശമിക്കും.

കീഴാര്‍നെല്ലി, പൂവാംകുറുന്തല്‍, കായം – എന്നിവ ചതച്ച് ശിരസ്സില്‍ വേദനയുള്ള ഭാഗത്തിന്റെ എതിര്‍ഭാഗത്തുള്ള പെരുവിരലില്‍ വെച്ചുകെട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് / മൈഗ്രേന് ശമിക്കും. പെരുവിരലിലെ കെട്ട് കൂടെക്കൂടെ നനച്ചുകൊണ്ടിരിക്കണം.
അള്‍സറിനു രണ്ടു കൈകണ്ട പ്രയോഗങ്ങള്‍
1] ആര്യവേപ്പിന്റെ ഒരു തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഏഴിലകള്‍, ഏഴു കുരുമുളക്, കുരുമുളകിന്റെ അത്ര തൂക്കം പച്ചമഞ്ഞള്‍ – മൂന്നും നന്നായി ചേര്‍ത്ത് അരച്ച്, കറന്നെടുത്ത് ചൂടു മാറാത്ത ഒരു തുടം പശുവിന്‍പാലില്‍ കലര്‍ത്തി മുടങ്ങാതെ ഇരുപത്തിയൊന്നു ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ കുടല്‍വ്രണങ്ങള്‍ ശമിക്കും. പശുവിന്പാല് കാച്ചിയത് ദിവസം പല തവണ കുടിക്കാം. ചായ, കാപ്പി, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.
2] പച്ച ഏത്തക്കായ് അറിഞ്ഞുണങ്ങിപ്പൊടിച്ചു പശുവിന് പാലില്‍ ചേര്‍ത്തു കുറുക്കി നിത്യവും കഴിച്ചാല്‍ കുടല്‍വ്രണങ്ങള്‍, ആമാശയവ്രണങ്ങള്‍ എന്നിവ ശമിക്കും. വയറ്റില്‍ ഉണ്ടാകുന്ന അള്‍സര്‍ രോഗങ്ങള്‍ക്ക് കൈകണ്ട ഔഷധപ്രയോഗമാണ് ഇത്.

More posts @ Arogya Jeevanam blog