നിങ്ങൾ ആരാണെന്ന് ചോദിച്ചാൽ – ആരെന്നാണ് നിങ്ങൾ ഉത്തരം പറയുക ?
ആദ്യം നിങ്ങൾ നിങ്ങളുടെ പേരു പറഞ്ഞേക്കും. അല്ലെങ്കിൽ, ഔദ്യോഗികമോ അനൗദ്യോഗികമോ ആയ നിങ്ങളുടെ ജോലിയോടു ചേർത്ത് ഡോക്ടറെന്നൊ, അദ്ധ്യാപകനെന്നൊ, കർഷകനെന്നൊ ഒക്കെ പറയും. അതുമലെങ്കിൽ ഇന്നെയാളുടെ മകൻ-മകൾ; അച്ഛൻ-അമ്മ; ഭാര്യ-ഭർത്താവ്. ഇതൊന്നുമലെങ്കിൽ, ദേശത്തോടും ജാതിയോടും മതത്തോടും വർണ്ണത്തോടും വർഗ്ഗത്തോടും പ്രസ്ഥാനത്തോടും ആൾദൈവത്തോടുമൊക്കെ ചേർത്തുവെച്ചു പറയും. ചിലപ്പോൾ ബ്രഹ്മചാരിയെന്നൊ, ഗൃഹസ്ഥനെന്നൊ, വാനപ്രസ്ഥനെന്നൊ സന്ന്യാസിയെന്നൊ പറഞ്ഞെക്കാം.
ഇങ്ങനെ ഒരോന്നുമായി ചേർന്നുപറയുമ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങളെ സമഗ്രമായി അവതരിപ്പിക്കാനാകും? ഇല്ലെന്നായിരിക്കും, ഇപ്പോൾ നിങ്ങൾ പറയുക.
അപ്പോൾ വീണ്ടും ചോദ്യം വരുന്നു: അപ്പോൾ നിങ്ങൾ ആരാണ് ?
‘ഞാൻ’ – ഉടനെ ഇതാകും മറുപടി.
ഞാൻ – ഈ ഞാൻ ആരാണ് ? ഈയൊരു അന്വേഷണം – ഞാൻ എന്നിലേക്കുളള അന്വേഷണം ആരംഭിക്കുന്നത് അപ്പോഴാണ്.
എന്നിലെ എന്നെ തേടിയുള്ള എന്റെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും – ഇന്ദ്രിയദേവതകളുടെയും അന്വേഷണങ്ങൾ; അന്വേഷണങ്ങളുടെ പല വഴികൾ. ഭാരതീയദർശനങ്ങളത്രയും, ഈ അന്വേഷണങ്ങളുടെയും കണ്ടെത്തലിന്റെയും അതിന്റെ അനുഭൂതികളുടെയും അതിലൂടെയുള്ള മോക്ഷത്തിന്റെയും ശാസ്ത്രങ്ങളാണ്.
ഭാരതീയമായ ശ്രുതികളുടെയും സ്മൃതികളുടെയും – ആയുർവ്വേദശാസ്ത്രത്തിന്റെയും യോഗസൂത്രത്തിന്റെയുമൊക്കെ തനതും ശുദ്ധവുമായ പഠനം – വ്യക്തിതാല്പര്യങ്ങളും പ്രസ്ഥാനതാല്പര്യങ്ങളും നിഗൂഢലക്ഷ്യങ്ങളുമില്ലാതെ അതിനെ പഠിപ്പിച്ചുവരുന്ന ആചാര്യൻ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്; അദ്ദേഹത്തിന്റെ പഠനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും സമാഹാരമാണ് – ‘ആത്മീയ ദൃശ്യ മാസിക’.
ഭാരതീയ ദർശനങ്ങളുടെ ശാസ്ത്രിയതയും അതിന്റെ അനുഭൂതിവിശേഷങ്ങളെയും ആചാര്യൻ ഹൃദയപൂർവ്വം പ്രകാശിപ്പിക്കുന്നു. ഒപ്പം, അതിനോടുചേർന്നുള്ള അശാസ്ത്രിയതകളെയും അന്ധവിശ്വാസങ്ങളെയും കച്ചവടതാല്പര്യങ്ങളെയും നിഗൂഢവാദങ്ങളെയും ആൾദൈവങ്ങളെയും കാരുണ്യലേശമില്ലാതെ തുറന്നുകാട്ടുകയും ചെയ്യുന്നതാണു – അദ്വൈതജ്ഞാനത്തിന്റെ ഈ പഠനവഴി.
HungryFEED can't get feed. Don't be mad at HungryFEED. SimplePie reported: A feed could not be found at http://www.atmeeya.org/blog/feed/. A feed with an invalid mime type may fall victim to this error, or SimplePie was unable to auto-discover it.. Use force_feed() if you are certain this URL is a real feed.
More posts @ Atmeeya Drishya Masika blog